പന്തളം: ശബരിമലയുടെ മൂലസ്ഥാനമായ പന്തളത്തു നിന്നും പമ്പയിലേക്ക് എല്ലാ ദിവസവും വൈകിട്ട് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി.ബസ് നിറുത്തിയ തീരുമാനം പുനപരിശോധിക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ രവി ആവശ്യപെട്ടു. പമ്പയിൽ നിന്നും രാവിലെ പത്തനംതിട്ട-അടൂർ വഴി തിരുവനന്തപുരത്തേക്കുള്ള സർവീസ് കൂടിയാണ് ഇത്. കെ.എസ്.ആർ.ടി.സി അധികൃതരുടെ കൂടിആലോചനയിൽ അഞ്ചിലധികം ബസ് സർവീസ് പമ്പയിലേക്കുണ്ടെന്ന കാരണത്താൽ പന്തളത്തു നിന്നുള്ള സർവീസ് നിറുത്തലാക്കിയത്. ഇതിനെ തിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് കെ.ആർ രവി മുന്നറിയിപ്പ് നൽകി.