olym

കോന്നി : ഒളിംമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമാടം ഗ്രാമപഞ്ചായത്തും ഖേലോ ഇന്ത്യ വോളിബോൾ അക്കാദമിയും രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ദീപം തെളിയിച്ചു. പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് ഉദ്ഘാടനം ചെയ്തു. വാഴവിള അച്യുതൻ നായർ അദ്ധ്യക്ഷത വഹിച്ചു. വോളിബാൾ അക്കാദമി ഡയറക്ടർ ജെ. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമൃത സജയൻ , വികസനകാര്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ കെ. എം മോഹനൻ, ആരോഗ്യ വിദ്യാഭ്യാസ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ രാജി സി.ബാബു, ക്ഷേമ കാര്യ സ്​റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. ഹരികൃഷ്ണൻ, വാർഡ് മെമ്പർമാരായ ജയകൃഷ്ണൻ, എം.കെ.മനോജ്, കായിക താരങ്ങളായ റോളി പതക് , ടി.ഗുരു പരിമലെ, എന്നിവർ പങ്കെടുത്തു.