പന്തളം: ചന്ദ്രന്റെ വിശേഷങ്ങളെ ആഘോഷമാക്കി കുളനട മാന്തുക ഗവ.യു.പി.സ്‌കൂളിലെ കുട്ടികൾ ചാന്ദ്രദിനം കൊണ്ടാടി. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ സ്മരണക്കായി നടത്തുന്ന ചാന്ദ്രദിനം വിവിധ പരിപാടിളോടെ ആചരിച്ചു. ചാന്ദ്രദിനത്തിൽ നടത്തിയ പ്രത്യേക അസംബ്ലിയിൽ പ്രഥമാദ്ധ്യാപകൻ സുദർശനൻ പിള്ള ദിനാചരണം ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസിലെ തേജസ് ദിനത്തിന്റെ പ്രാധാന്യം അവതരിപ്പിച്ചു.അമ്പിളിപ്പാട്ട്, അമ്പിളി വിശേഷങ്ങൾ, ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ, ചാന്ദ്ര പര്യവേക്ഷണം, പര്യവേക്ഷക നാൾവഴികൾ, കൊളാഷ് നിർമ്മാണം, ഫോട്ടോ ആൽബം തയാറാക്കൽ, ബഹിരാകാശ വാഹനങ്ങളുടെ മാതൃക ഉണ്ടാക്കൽ, ഓൺലൈൻ ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.സ്‌കൂൾ സയൻസ് ക്ലബ് കൺവീനർ കലാ ഭാസ്‌കരൻ, സീനിയർ ടീച്ചർ രാജീമോൾ, മഞ്ജു റാണി, ഷീജ, ബിജു, ആതിര, ഷീന, ശ്രീജ, ശുഭ, ഹണി ,രജനി എന്നിവർ നേതൃത്വം നൽകി.