നാരങ്ങാനം: ജനറൽ ഇൻഷുറൻസ് കമ്പനികൾ സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി ഏജന്റുമാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചത് പുനസ്ഥാപിക്കുക, സ്വകാര്യ കമ്പനികളെ സഹായിക്കുന്ന മാനേജ്മെന്റ് നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ ഇന്ത്യ ജനറൽ ഇൻഷുറൻസ് ഏജന്റ്‌സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയുടെയും യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെയും ഡിവിഷൻ ഓഫീസുകളുടെ മുന്നിൽ ധർണ നടത്തി
അസോസിയേഷൻ ജില്ലാപ്രസിഡന്റ് സുരേഷ്. എം. ബി.അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രഭാകുമാരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് സതീഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിഅംഗം റെജിഅലക്‌സാണ്ടർ, നിഷാദ് ന്യൂഇന്ത്യ, രാജേഷ് ബാബു, എബി ചരുവിൽ, ജയപ്രകാശ്. പി. കെ, ജെറി സാം മാത്യു, തോമസ്. ടീ. എസ്. തുടങ്ങിയവർ സംസാരിച്ചു.