uparo
യൂത്ത് കോൺഗ്രസ് അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോററ്റി ഒാഫീസിന് മുന്നിൽ നടത്തിയ ഉപരോധ സമരം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം. ജി. കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ: വാട്ടർ അതോറിട്ടിയുടെ അനാസ്ഥയ്ക്കെതിരെ യൂത്ത് കോൺഗ്രസ് അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധം സംഘടിപ്പിച്ചു.വിവിധ മേഖലകളിൽ കുടിവെള്ളം എത്താത്തതിലും നഗരഹൃദയത്തിൽ പുതിയ പൈപ്പ് സ്ഥാപിച്ചഭാഗം ശരിയായി നികത്താത്തതിലും പ്രതിഷേധിച്ചായിരുന്നു ഉപരോധം. ജില്ലാ പ്രസിഡന്റ് എം.ജി .കണ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിതീഷ് പന്നിവിഴ അദ്ധ്യക്ഷതവഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട്, അംജത്ത് അടൂർ, എബി തോമസ്, ജോബി ജോസഫ്,നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഖിൽ പന്നിവിഴ, തൗഫീഖ് രാജൻ, നന്ദു ഹരി,അൽത്താഫ് റഷീദലി, സജൻ വി പ്രിൻസ്, ബിനിൽ ബിനു,എന്നിവർ സംസാരിച്ചു.