അടൂർ : ആനന്ദപ്പള്ളി ഗവൺമെന്റ് എൽ .പി .സ്കൂളിലെ അശാസ്ത്രീയമായ ശുചിമുറി നിർമ്മാണം ഡി.വൈ.എഫ്.ഐ തടഞ്ഞു. നിലവിൽ ഉപയോഗപ്രദമായ ആറ് ശുചിമുറി ഉള്ളപ്പോൾഅഞ്ച് ലക്ഷം രൂപ മുടക്കി കുട്ടികളുടെ ക്ലാസ് റൂമുകളോടും കിണറിനോടും ചേർന്ന് അശാസ്ത്രീയമായി പണിയുന്നതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ശുചിമുറിയുടെ നിർമ്മാണപ്രവർത്തനങ്ങൾ നിറുത്തിവെക്കണമെന്ന് ഡി.വൈ.എഫ്.ഐ അടൂർ നോർത്ത് മേഖലാ കമ്മിറ്റി ഭാരവാഹികൾ പ്രസ്താവനയുടെ ആവശ്യപ്പെട്ടു. സ്കൂളിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളും,ഡിജിറ്റൽ ക്ലാസ് റൂമുകൾ അടക്കം വേണമെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.