കലഞ്ഞൂർ: . മഹാമാരിയുടെ നാളുകളിൽ വിദ്യാലയത്തിലെത്താനാവാതെ വീടുകളിൽ ഒതുങ്ങിപ്പോയ വിദ്യാർത്ഥികളെ സന്ദർശിച്ച് കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകർ. പോത്തുപാറ കമ്പകത്തുംപച്ച മേഖലകളിലാണ് അദ്ധ്യാപകരെത്തിയത്. ഫിലിപ്പ് ജോർജ്, ലതി ബാലഗോപാൽ ,കെ.ആർ ശ്രീവിദ്യ, സിന്ധു വി.നായർ, മൃദുല എന്നിവരാണ് കുട്ടികളെ കാണാനെത്തിയത്.