അടൂർ : കടമ്പനാട് മനീഷ കലാ - കായിക സാംസ്കാരിക സംഘടനയുടേയും ലൈബ്രറിയുടെയും നേതൃത്വത്തിൽ ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദീപം തെളിയിച്ചു . ലൈബ്രറി സെകട്ടറി ടി .ആർ.ബിജു ഐക്യദാർഢ്യ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രസിഡന്റ് എസ്.ജിനേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംഘടന സെക്രട്ടറി ജി. മനേജ്, ഖജാൻജി അരവിന്ദ് രാജ് വി.എസ് , പി.കെ അനിൽകുമാർ, നിതിൻ രാജ്, രഞ്ചൻ, അഖിൽ നാഥ്, സിബി, അമൽ നാഥ് , രോഹിത്ചന്ദ്ര, അഭിജിത്ത്, കൃഷ്ണ ദേവ് ബാലവേദി അംഗങ്ങൾ ആദിത്യൻ, ഹരി നന്ദൻ , ആര്യൻ, ദുര്യോദ് എന്നിവർ പങ്കെടുത്തു.