അടൂർ: ഓൺലൈൻ ക്ലാസിന് സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് കൈത്താങ്ങുമായി വാർഡ് മെമ്പർ സുരേഷ് ബാബു. പഠനം മുടങ്ങിയ വാർഡിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സ്മാർട്ട് ഫോണുകളും വേണ്ട സൗകര്യവും ചെയ്തു കൊടുത്തു. 6-ാം വാർഡ് മെമ്പർ ശ്രീദേവി ബാലകൃഷ്ണന്റെ സഹായത്തോടെയാണ് ഈ സഹായ വിതരണം. കൃഷി വകുപ്പ് സെക്രട്ടറി സാബിർ ഹുസൈൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം സി. കൃഷ്ണ കുമാർ,ഡി.സി.സി ജനറൽ സെക്രട്ടറി ബിനു ചക്കാലയിൽ, ഈട്ടിമൂട് വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോർജ്ജ് ഡാനിയൽ., കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വി.രാജൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി സചീദേവി,മഹിളാ കോൺഗ്രസ് ഏഴംകുളം മണ്ഡലം കമ്മിറ്റി സെക്രട്ടറി ശോഭ കുമാരി,നെടുമൺ ഗവ.വി.എച്ച്. എസ്. ഇ മുൻ പ്രിൻസിപ്പൽ ജനീർലാൽ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്തംഗം സി. കൃഷ്ണ കുമാർ പ്രവർത്തനത്തിന് മുൻകൈയെടുത്തു. വാർഡ് മെമ്പർമാരായ സുരേഷ് ബാബുവിനേയും ശ്രീദേവി ബാലകൃഷ്ണനേയും ആദരിച്ചു.