മല്ലപ്പള്ളി :ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കല്ലൂപ്പാറയിൽ പ്രവർത്തിക്കുന്ന എൻജിനീയറിംഗ് കോളേജിൽ സൈബർ ഫോറൻസിക് ആൻഡ് സെക്യൂരിറ്റി കോഴ്‌സ് തീങ്കളാഴ്ച ആരംഭിക്കും. വൈകിട്ട് 3.30ന് മന്ത്രി ഡോ. ആർ. ബിന്ദു ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. അഡ്വ. മാത്യു ടി തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ, ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ. പി. സന്തോഷ് കുമാർ, ഗ്രാമപഞ്ചായത്ത് അംഗം മോളിക്കുട്ടി ഷാജി, ഐ.എച്ച്.ആർ.ഡി പ്രോജക്ട് ഡയറക്ടർ ഡോ. സ്മിതാധരൻ, പ്രിൻസിപ്പൽ ഡോ. നിഷാ കുരുവിള, പി.ടി.എ പ്രസിഡന്റ് എം. സുരേഷ്‌കുമാർ എന്നിവർ പ്രസംഗിക്കും.