കോന്നി : കോന്നിയിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേ​റ്റു.മാങ്കുളം സ്വദേശികളായ ജബ്ബാർ (45), മുരുകൻ (58), രാജൻ(49), റസ്വാൻ(13),ആന്റണി (52) എന്നിവർക്കാണ് കടിയേറ്റത്. ഇന്നലെ രാവിലെ മാങ്കുളത്തായിരുന്നു സംഭവം. നായ ഇവരെ കടിച്ചതിന് ശേഷം പരിസര പ്രദേശങ്ങളിലെ മ​റ്റ് നായകളെയും കടിച്ചു. എലിയറയ്ക്കൽ ഭാഗത്ത് നിന്നാണ് നായ എത്തിയതെന്ന് പറയുന്നു. ഇതിനെ പിടികൂടുവാൻ സാധിച്ചിട്ടില്ല. കോന്നിയിൽ തെരുവ് നായശല്ല്യം വളരെയധികം വർദ്ധിച്ചിട്ടുണ്ട്.