കോന്നി: കോന്നി മാതൃകാ ടൂറിസം ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിനായി വിദഗ്ദ്ധസംഘം അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ രണ്ടാം ഘട്ട യോഗം ചേർന്നു. സന്ദർശിക്കാൻ ബാക്കിയുണ്ടായിരുന്ന സ്ഥലങ്ങളിൽ തുടർ സന്ദർശനവും നടത്തി. സന്തോഷ് ജോർജ് കുളങ്ങരയുടെ നേതൃത്വത്തിലാണ് കോന്നി മാതൃകാ ടൂറിസം ഗ്രാമത്തിനുള്ള മാസ്​റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. മണ്ഡലത്തിലെ പതിനൊന്ന് പഞ്ചായത്തുകളിലെയും ടൂറിസം സാദ്ധ്യതാ പ്രദേശങ്ങൾ സന്ദർശിച്ച് പഠനം നടത്തി ടൂറിസം വികസനം നടത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ആനയെ പ്രധാന ആകർഷണീയത ആക്കിക്കൊണ്ടായിരിക്കും കോന്നിയുടെ ടൂറിസം വികസനം നടപ്പിലാക്കുക.ആദ്യ ഘട്ട വികസനത്തിൽ പ്രമാടം പഞ്ചായത്തിലെ നെടുംപാറ മലയിലും, സീതത്തോട് പഞ്ചായത്തിലെ കക്കാട്ടാറ് കേന്ദ്രീകരിച്ചും പദ്ധതികൾ ആവിഷ്‌കരിക്കും.