പത്തനംതിട്ട : സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നതിന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യരുടെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗം തീരുമാനിച്ചു. എഴുപത്തഞ്ച് ആഴ്ച നീണ്ടു നിൽക്കുന്ന പരിപാടിയാണ് തയ്യാറാക്കിയിരിക്കുന്നത് . ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ ആറന്മുള എൻജിനിയറിംഗ് കോളേജുമായി സഹകരിച്ച് പോസ്റ്റർ ഡിസൈനിംഗ് മത്സരവും മ്യൂറൽ പെയിന്റിംഗ് എക്‌സിബിഷനും സംഘടിപ്പിച്ചു. മൂലൂർ സ്മാരകത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. 25ന് കവി സംഗമം നടക്കും.