പത്തനംതിട്ട: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹകരണ മേഖലയോടുള്ള നിഷേധ നിലപാടിൽ പ്രതിഷേധിച്ച് സഹകരണ ജനാധിപത്യ വേദി പോസ്റ്റ് ഒാഫീസ് ധർണ നടത്തി. അഡ്വ.കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഡ്വ.കെ.ജയവർമ്മ അദ്ധ്യക്ഷത വഹിച്ചു. തോപ്പിൽ ഗോപകുമാർ, അനീഷ് വരിക്കണ്ണാമല, കാട്ടൂർ അബ്ദുൾ സലാം, ലിജു ജോർജ്, പഴകുളം ശിവദാസൻ, സലിം പി.ചാക്കോ, അബ്ദുൾ കലാം ആസാദ്, പി.കെ.ഗോപി, സജി കെ. സൈമൺ, െഎവാൻ കോന്നി എന്നിവർ സംസാരിച്ചു.