പത്തനംതിട്ട : കൊവിഡ് വ്യാപനം രൂക്ഷമായ ചെങ്ങറയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി ചെങ്ങറ സന്ദർശിച്ചു.ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോ. രേഷ്മ, പഞ്ചായത്ത് പ്രസിഡന്റ് ഷീല,തുടങ്ങിയവർ പങ്കെടുത്തു.
അഡീഷണൽ പൊലീസ് സൂപ്രണ്ട് എൻ. രാജൻ, പത്തനംതിട്ട ഡി.വൈ.എസ്.പി കെ. സജീവ്, മലയാലപ്പുഴ പൊലീസ് ഇൻസ്‌പെക്ടർ കെ.എസ്. വിജയൻ, എസ്‌.ഐ വിപിൻ തുടങ്ങിയവരും പങ്കെടുത്തു.