ചന്ദനപ്പള്ളി : നിർദ്ധനരായ വിദ്യാർത്ഥികൾക്ക് സാൻജോർജിയൻ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്മാർട്ട് ഫോൺ വിതരണം ചെയ്തു . വൈസ് പ്രസിഡന്റ് ഡോ .ജോർജ് വർഗീസ് കൊപ്പാറയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ വിതരണോദ്ഘാടനം നിർവഹിച്ചു . ജേക്കബ് കുറ്റിയിൽ , പ്രീത് ചന്ദനപ്പള്ളി , ജോൺസൺ കൊന്നയിൽ , എം പി ഷാജി , ജോർജ് ബാബുജി , ബിജൂ ജോഷ്വ , റീനാ പ്രീത് , ധന്യമോൾ എന്നിവർ പ്രസംഗിച്ചു.