മരങ്ങാട്ടുപിള്ളി: കണ്ണഞ്ചിറ കോളനിയിലെ സംഘർഷത്തിനിടെ വെട്ടേറ്റ കണ്ണഞ്ചിറ അനി (ജോസ് ഏലിയാസ് , 50 ) മരിച്ചു. 26ന് രാത്രിയാണ് വെട്ടേറ്റത്. സംഭവത്തിൽ അറസ്റ്റിലായ പ്രകാശൻ (52), സഹോദരൻ സാബു, അയൽവാസി ടോമി എന്നിവർ റിമാൻഡിലാണ്.
അനിയുടെ മകൻ അമലും പ്രതികളുമായി മരങ്ങാട്ടുപിള്ളി ടൗണിൽ വച്ച് വഴക്കുണ്ടായിരുന്നു. തുടർന്ന് അനിയേയും സഹോദരൻ ആൽബിയേയും കൂട്ടി അമൽ പ്രതികളുടെ വീട്ടിലെത്തി. സംഘർഷത്തിൽ പ്രകാശനും സാബുവിനും ടോമിക്കും പരുക്കേറ്റു. ഇതിന്റെ വൈരാഗ്യത്തിന് പ്രകാശന്റെ നേതൃത്വത്തിൽ അനിയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കിയപ്പോഴാണ് തലയ്ക്ക് പിറകിൽ വെട്ടേറ്റത്. കോട്ടയം മെഡിക്കൽ കോളേജിൽ ഓപ്പറേഷന് ശേഷം ഐ.സിയുവിൽ കഴിഞ്ഞിരുന്ന അനിക്ക് അടുത്തിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അനിയുടെ ഭാര്യ ഷൈലയ്ക്കും പരുക്കേറ്റിരുന്നു. പ്രകാശനെ അക്രമിച്ച കേസിൽ അനിയുടെ മക്കളായ അമലും (21), ആൽബിനും (24) റിമാൻഡിലാണ്.