കോഴഞ്ചേരി : പ്രതിരോധ വകുപ്പിന് കീഴിലുള്ള ആയുധ നിർമ്മാണ ശാലകൾ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരേ ഐക്യട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കോഴഞ്ചേരി ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ ധർണ നടത്തി .സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് കെ.എം.ഗോപി ഉദ്ഘാടനം ചെയ്തു .ടി. യു. സി. ഐ ജില്ലാ സെക്രട്ടറി കെ.ഐ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി എം.കെ.വിജയൻ, ഐ.എൻ. ടി.യു.സി പഞ്ചായത്ത് സെക്രട്ടറി സജി വെള്ളാറേത്ത്, സി.ഐ. ടി.യു ഏരിയാ കമ്മിറ്റി അംഗങ്ങളായ നൈജിൽ കെ.ജോൺ, അനീഷ് വർഗീസ്, സിജു സൈമൺ, ഓമനക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.