കോഴഞ്ചേരി: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ പഞ്ചായത്ത് 11-ാം വാർഡിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. ഇത് സംബന്ധിച്ച് ചേർന്ന യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷ് ഉദ്ഘാടനം ചെയ്തു. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു.സന്തോഷ് കുര്യൻ, ഡോ.കൊച്ചുമോൻ, ടി.എ.ജോൺ, തോമസ്എൽബൻ, ത്രേസ്യ അലോഷ്യസ്, എബി ജോർജ് എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്ക് ഉപഹാരവും നൽകി.