അരുവാപ്പുലം: പെട്രോൾ , ഡീസൽ, പാചകവാതക വിലവർദ്ധനവിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഒപ്പുശേഖരണവും ധർണയും നടത്തി. ജി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കടക്കൽ പ്രകാശ്, വി.എം.ചെറിയാൻ, സുജാതമോഹൻ , എം.എസ്. ഷാജിമോൻ, സലാംവാറുവേലി, ജി.എസ്. സന്തോഷ്‌കുമാർ, കെ.വിജയൻ, സാജൻ അരുവാപ്പുലം തുടങ്ങിയവർ പ്രസംഗിച്ചു.