തണ്ണിത്തോട്. സാമൂഹിക പ്രവർത്തക ഡോ. എം.എസ് സുനിലിന്റെ സഹകരണത്തോടെ ക്ഷീരോത്പാദന സഹകരണ സംഘത്തിലെ അംഗങ്ങളുടെ കുട്ടികൾക്ക് പഠനോപകരണങ്ങളും ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്തു. ഡോ. എം.എസ് സുനിൽ യോഗം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എൻ.ലാലാജി അദ്ധ്യക്ഷത വഹിച്ചു.