കലഞ്ഞൂർ: ആയുർവേദകമ്പനികൾ സ്വകാര്യവൽക്കരിക്കുന്നതിനെതിരെയും, പ്രധിരോധ മേഖലയിൽ പണിമുടക്ക് നിരോധിച്ചതിനെതിരെയും സംയുക്ത തൊഴിലാളി യൂണിയൻ പോസ്റ്റ് ഓഫീസിനു മുൻപിൽ ധർണ നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി മെമ്പർ ഇളമണ്ണൂർ രവി ഉദ്ഘാടനം ചെയ്തു. എസ്. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഹരീഷ് മുകുന്ദ്, എം. മനോജ്‌കുമാർ, സി.കെ. അശോകൻ, രവീന്ദ്രൻ നായർ, സജീവ്, സതീഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.