bank

കോഴഞ്ചേരി : സഹകരണ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന് പലിശ നിരക്ക് വെട്ടിക്കുറച്ച നടപടി തിരുത്തുക, പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന് ഇ.പി.എഫ് അംഗീകാരം ലഭ്യമാക്കി ആദായനികുതി ഇളവ് ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു ) തിരുവല്ല താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ബാങ്ക് ശാഖകൾക്കു മുമ്പിൽ ധർണ നടത്തി.

രാമൻചിറ ,കുറ്റൂർ, ഓതറ , തോട്ടഭാഗം , പുല്ലാട് എന്നീ ശാഖ കൾക്ക് മുമ്പിൽ നടന്ന സമരം യൂണിയന്റെ സംസ്ഥാന കൗൺസിൽ അംഗം കെ. സി. മനുഭായ് , താലൂക്ക് സെക്രട്ടറി കെ.ജി.രാജേന്ദ്രൻ നായർ , ജില്ലാ വൈസ് പ്രസിഡന്റ് യു.സതീഷ് കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.ദിലീപ് , സി.വത്സല എന്നിവർ ഉദ്ഘാടനം ചെയ്തു.