മല്ലപ്പള്ളി :കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോയിൽ നിന്ന് 4 ഫാസ്റ്റ് ബസുകൾ പാറശാലയിലേക്ക് കൊണ്ടുപോകുന്നതിന് പകരം ബസുകൾ തിരികെ നൽകാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അഡ്വ. ആന്റണി രാജു അറിയിച്ചു. മല്ലപ്പള്ളിയിൽ നിന്ന് പരീക്ഷണാടിസ്ഥാനത്തിൽ നിലമ്പൂർ പോത്തുകല്ലിലേക്ക് ഉടൻ ഫാസ്റ്റ് പാസഞ്ചർ ബസ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.ഡിപ്പോയുടെ സമഗ്രവികസനം ആവശ്യപ്പെട്ട് ജനാധിപതൃ കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. ജേക്കബ് എം. ഏബ്രഹാം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബെന്നി പാറേൽ എന്നിവർ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.