തിരുവല്ല: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാപ്ടൻ ലക്ഷ്മി അനുസ്മരണം നടത്തി. സി .പി.എം ഏരിയാ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി ആന്റണി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ഏരിയാ പ്രസിഡന്റ് പ്രീതാ ജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനു വി.ജോൺ, സി.പി ശോഭ, ആശാ സുദർശനൻ, അഡ്വ.ജെനു മാത്യു എന്നിവർ പ്രസംഗിച്ചു.