തിരുവല്ല: ടോക്യോ ഒളിമ്പിക്സ് 2020ന്റെ ആവേശം പകരാനായി തിരുവല്ല ജോയ്ആലുക്കാസിൽ നടന്ന ആഘോഷം മുൻ ഇന്ത്യൻ ഫുട്‍ബോൾ ടീം ഗോൾ കീപ്പർ കെ.ടി ചാക്കോ പതാക ഉയർത്തി നിർവഹിച്ചു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ജോയ് പൗലോസ്, മുൻ ജൂനിയർ നാഷണൽ ഫുട്ബാൾ താരം മാത്യു വർഗീസ്, ജോയ്ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി റാഫേൽ, അരുൺകുമാർ ടി.എം, രാകേഷ് പി, പി.ആർ.ഒ ടി.സി ലോറൻസ് തുടങ്ങിയവർ പങ്കെടുത്തു.