1
ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് പള്ളിക്കൽ പി. യു. എസ്. പി. എം. എച്ച്. എസ് ലെ എസ് എസ് എൽ സി 2008-2009 ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ വാങ്ങിയ മൊബൈൽ ഫോണുകൾ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയംഗോപകുമാർ സ്കൂൾ പ്രഥമാധ്യാപിക കെ.രമാമണിക്ക് നൽകി നൽകി ഉദ്ഘാടനം ചെയ്യുന്നു

കടമ്പനാട്: ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് പള്ളിക്കൽ പി. യു. എസ്. പി. എം. എച്ച്. എസിലെ എസ്.എസ്.എൽ.സി 2008-2009 ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ മൊബൈൽ ഫോൺ വാങ്ങി നൽകി. സ്കൂളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയംഗോപകുമാർ സ്കൂൾ പ്രഥമാദ്ധ്യാപിക കെ.രമാമണിക്ക് ഫോൺ നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പൂർവ വിദ്യാർത്ഥി അരുൺ ബി.കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീനാദേവിക്കുഞ്ഞമ്മ, പഞ്ചായത്തംഗം ജഗദീശൻ, സുരേന്ദ്രൻ പിള്ള, ബിനുവെള്ളച്ചിറ, വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധികളായ അനു വി.പിള്ള, ശ്രീദേവി, രേവതി തുടങ്ങിയവർ സംസാരിച്ചു.