course

കോന്നി : സമഗ്ര വിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ട് പ്രമാടം ഗ്രാമപഞ്ചായത്തിൽ വിദ്യാഗ്രാമം പദ്ധതി തുടങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് രക്ഷാധികാരിയും ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാജി.സി.ബാബു ചെയർപേഴ്‌സണുമായിരിക്കും. പഞ്ചായത്തിന്റെ പരിധിയിലുള്ള മുഴുവൻ സ്‌കൂളുകളുടെയും പുരോഗതിയും വിദ്യാഭ്യാസ വികസനവും ലക്ഷ്യമിട്ടാണ് പദ്ധതി തുടങ്ങിയിരിക്കുന്നത്. വിവിധ അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മ​റ്റു പ്രശ്‌നങ്ങളും കണ്ടെത്തി പരിഹരിക്കും. വിവിധ മേഖലകളെ വിദഗ്ദ്ധരായ അദ്ധ്യാപകരുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും സഹായത്തോടെ അങ്കണവാടി വർക്കർമാർ, ആശാ പ്രവർത്തകർ, ഐ.സി.ഡി.എസ് പ്രവർത്തകർ ,ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ കമ്മി​റ്റി രൂപീകരിച്ച് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ക്ലാസെടുക്കും.