തിരുവല്ല: സി.പി.എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച പാർട്ടി പഠന സ്കൂൾ സംസ്ഥാന കമ്മിറ്റിഅംഗം അഡ്വ.കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഡ്വ. ഫ്രാൻസിസ് വി.ആന്റണി അദ്ധ്യക്ഷനായി. യുവാക്കളും കടമകളും എന്ന വിഷയത്തിൽ ഡയറക്ടർ അഡ്വ.സുധീഷ് വെൺപാല ആദ്യ ക്ലാസെടുത്തു. സ്ത്രീ സുരക്ഷയും സമൂഹവും എന്നീ വിഷയത്തിൽ കെ.ജി.ഒ.എ മുൻ സംസ്ഥാന കമ്മിറ്റി അംഗം ജി.അംബികാദേവിയും ക്ലാസ് നയിച്ചു. ബ്ലോക്ക് സെക്രട്ടറി ഒ.ആർ അനൂപ് കുമാർ പ്രസംഗിച്ചു. ഡി.വൈ.എഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളും മേഖലാ ഭാരവാഹികളുമാണ് ആദ്യദിനത്തിൽ പങ്കെടുത്തത്.