തിരുവല്ല: വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യം ലഭ്യമാക്കാനായി മൊബൈൽ ഫോൺ വാങ്ങുന്നതിന് കവിയൂർ സർവീസ് സഹകരണബാങ്ക് നൽകുന്ന വിദ്യാതരംഗിണി വായ്പാ പദ്ധതിയുടെ മാത്യു ടി.തോമസ് എം.എൽ.എ. നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. ജി.രജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്കൂളുകളിൽ 12-ാംക്ലാസുവരെ പഠിക്കുന്ന കവിയൂർ സർവീസ് സഹകരണബാങ്കിലെ സഹകാരികളുടെ കുട്ടികൾക്കാണ് വിദ്യാതരംഗിണി പദ്ധതിയിൽ വായ്പ നൽകുക. ഭരണസമിതിയംഗങ്ങളായ പി.എസ്.റജി, സി.ജി.ഫിലിപ്പ്, സി.കെ.രാജശേഖരക്കുറുപ്പ്, വി.മോഹൻദാസ്, എം.ഡി.ദിനേശ്‌കുമാർ, ബൈജുകുട്ടൻ, പ്രീതാ മോഹൻ, സെക്രട്ടറി ജോസഫ് ജോൺ, അസി. സെക്രട്ടറി മിനികുമാരി എന്നിവർ പ്രസംഗിച്ചു.