തിരുവല്ല: ക്ഷേത്രങ്ങളോട് ദേവസ്വം ബോർഡ് നിരന്തരം അവഗണന കാട്ടുകയാണെന്നാരോപിച്ച് ഹിന്ദു സംരക്ഷണ പരിവാർ താലൂക്ക് കമ്മിറ്റി കാണിക്കവഞ്ചിയിൽ കുറിപ്പെഴുതിയിയിട്ട് പ്രതിഷേധിച്ചു. ക്ഷേത്ര സംരക്ഷണസമിതി ജില്ലാ സെക്രട്ടറി കെ.എൻ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഹിന്ദു സംരക്ഷണ പരിവാർ സംസ്ഥാന കൺവീനർ രാജ്പ്രകാശ് വേണാട്, ശ്യാംകുമാർ, വി.ഹരിഗോവിന്ദ്, സനൽ തച്ചാറ, ഉണ്ണി പുറയാറ്റ് എന്നിവർ പങ്കെടുത്തു.