തിരുവല്ല: നിരണം ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിലെ കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും എ പ്ലസ് നേടിയ കുട്ടികളുടെ അനുമോദനവും യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തി. സമ്മേളനത്തിന്റെ ഉദ്ഘാടനം കെ.പി.സി.സി സെക്രട്ടറി പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ നിർവഹിച്ചു. ബെന്നി സ്കറിയ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ആർ.ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റ് അലക്സ് ജോൺ പുത്തൂപ്പള്ളിൽ, വാർഡ് മെമ്പർ രാഖി രാജപ്പൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാന്റോ തട്ടാറയിൽ, അജോയ് കടപ്പിലാരിൽ, ലൈജോ വൈക്കത്തുശേരിൽ, കെ.ചെല്ലപ്പൻ എന്നിവർ സംസാരിച്ചു.