പന്തളം: യുവകലാസാഹിതി പനങ്ങാട് യൂണിറ്റ് രൂപീകരിച്ചു. രൂപീകരണ യോഗം വി.എൻ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. കിസാൻസഭ പഞ്ചായത്ത് പ്രസിഡന്റ് എൻ.ആർ. പ്രസന്നചന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കൽ സെക്രട്ടറി സുനിൽമാത്യു മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായി കെ.പി .സുരേന്ദ്രൻ (പ്രസിഡന്റ്), സാബു വർഗീസ് (വൈസ് പ്രസിഡന്റ്), വി. എൻ. സുകുമാരൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.