പന്തളം: പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്‌സിൻ സ്വീകരിക്കാനെത്തിയവരുടെ വൻതിരക്ക്. ഇന്നലെ ഉച്ചകഴിഞ്ഞാണ് വിദ്യാർത്ഥികളും അവർക്കൊപ്പം വന്ന മാതാപിതാക്കളുമടക്കം നൂറിലേറെ ആളുകൾ തടിച്ചുകൂടിയത്.
ഇന്ന് മുതൽ വിദ്യാർത്ഥികൾക്ക് വാക്‌സിനേഷനുള്ള സ്ലോട്ട് ലഭിക്കില്ലെന്ന കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള പ്രചരണമാണ് ഇത്രയും തിരക്കുണ്ടാകാൻ കാരണമെന്ന് പറയുന്നു. സംഭവം അറിഞ്ഞെത്തിയ ജനപ്രതിനിധികളും പൊലീസും തിരക്കു നിയന്ത്രിക്കാൻ ഏറെ ബുദ്ധിമുട്ടി.