പത്തനംതിട്ട : എസ്.എസ്.എൽ.സി പരീക്ഷയിൽ കുലശേഖരപതി മേഖലയിൽ നിന്നും ഉന്നത വിജയം നേടിയ കുട്ടികളെ ഗാന്ധിദർശൻ യുവജന വേദിയുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു . വേദി ജില്ലാ പ്രസിഡന്റ് ബാസിത് താക്കറെ അദ്ധ്യക്ഷത വഹിച്ചു.