പത്തനംതിട്ട : പത്ത് മാസമായി കേരളത്തിലെ റേഷൻ കടകൾ വഴി വിതരണംചെയ്ത ഭക്ഷ്യകിറ്റിന്റെ കമ്മിഷൻ നൽകാത്തതിൽ പ്രതിഷേധിച്ച് താലൂക്ക് കോർഡിനേഷൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ. കോന്നി, റാന്നി.അടൂർ, തിരുവല്ല, മല്ലപ്പള്ളി എന്നീ താലൂക്ക് സപ്ലൈ ഓഫീസുകൾക്കു മുന്നിലും ജില്ലാ കോർഡിനേഷൻ കമ്മറ്റി കളക്ടറേറ്റിനു മുന്നിലും നാളെ ഉച്ചയ്ക്ക് 12.30ന് പ്രതിഷേധ ധർണ നടത്തും. റേഷൻ കടകളുടെ പ്രവർത്തന സമയങ്ങളിൽ കാർഡ് ഉടമകൾക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് സ്റ്റേറ്റ് റിട്ടയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ എം. ബി.സത്യൻ അറിയിച്ചു.