25-niraharam
സത്യാഗ്രഹത്തിന്റെ സമാപന ഉദ്ഘാടനം ബി.ജെ.പി.ജില്ലാ പ്രസിഡന്റ് അശോകൻ കുളനട നിർവ്വഹിക്കുന്നു

പന്തളം: അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ്‌സ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതി​ഷേധത്തി​ന് ഐക്യദാർഢ്യംപ്രഖ്യാപിച്ച് പന്തളം യൂണിറ്റിൽ നിരാഹാര സത്യഗ്രഹം നടത്തി. യൂണിറ്റു പ്രസിഡന്റു രാജു എം.പി.അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ കെ.ആർ.രവി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അജീഷ്, മുരകേശൻ ,ചന്ദ്രൻ , വാസുദേവൻ ആചാരി, രാമചന്ദ്രനാചരി, രാമചന്ദ്രൻ, ബിനു കൃഷ്ണൻ, അനൂപ്, പ്രസന്നൻ, രഘുരാജൻ രജീഷ്, തമ്പി, ബിജു, എന്നിവർ സംസാരിച്ചു. സമാപനയോഗത്തി​ൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട ഇളനീർ നൽകി സത്യഗ്രഹം അവസാനിപ്പിച്ചു. നഗരസഭ കൗൺസിലർ പന്തളം മഹേഷ് പങ്കെടുത്തു