തിരുവല്ല: ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നുവരുന്ന വാക്‌സിനേഷൻ ഡ്രൈവ് ഒരു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചതായി ഡയറക്ടർ പ്രൊഫ.ഡോ. ജോർജ് ചാണ്ടി മറ്റീത്ര അറിയിച്ചു. കൊവിൻ ആപ്പിലൂടെയും ബി.സി.എം.സി.എച്ച് ലിങ്ക് ഉപയോഗിച്ചും സ്‌പോട്ട് രജിസ്‌ട്രേഷനായും ഡ്രൈവ് ത്രൂ ആയും വിവിധ തരം സ്ലോട്ടുകളിലൂടെയാണ് കൊവിഷീൽഡ് വാക്‌സിൻ ലഭ്യമാക്കുന്നത്. ഇതു കൂടാതെ , വിവിധ
സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരുമിച്ച് വാക്‌സീൻ നൽകുന്ന കോർപ്പറേറ്റ് വാക്‌സിനേഷൻ സൗകര്യവുമുണ്ട്. സ്ലോട്ടുകളുടെ ലഭ്യത https://appointment.mybcmch.com/എന്ന ലിങ്കിൽ അറിയാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ- 0469 2703100, 101