25-rashiq
റാഷിക്ക്

പന്തളം: പട്ടാപ്പകൽ ബലപ്രയോഗത്തിലൂടെ വൃദ്ധയുടെ സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ ഒരാളെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം തോന്നല്ലൂർ ഉളമയിൽ റാഷിക്ക് (19) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് പന്തളം കടയ്ക്കാട് വടക്ക് പനാറയിൽ പരേതനായ അനന്തൻ പിള്ളയുടെ ഭാര്യ എസ്. ശാന്തകുമാരിയുടെ വീട്ടിലാണ് രണ്ടംഗ സംഘം കവർച്ച നടത്തിയത്. 4 പവൻ സ്വർണവും 8000 രൂപയുമാണ് കവർന്നത്. പിടിയിലായ റാഷിയുടെ വിരലടയാളം പരിശോധിക്കുന്നതിനൊപ്പം ശാന്തകുമാരി പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. അടുർ ഡി.വൈ.എസ്.പി ആർ.ബിനു, പന്തളം എസ്.എച്ച്.ഒ. എസ്. ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. തൊണ്ടിമുതൽ കണ്ടെത്താനായില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.