കോട്ടയം : നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ അമ്മഞ്ചേരി ഗ്രേസ് കോട്ടേജിൽ സിബി ജി.ജോണിനെ (38) വീടിന്റെ സൺഷേഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിബിയ്ക്കെതിരെ പൊലീസ് നേരത്തെ കാപ്പചുമത്തി നാട് കടത്തിയിരുന്നു. ഇന്നലെ പുലർച്ചെയാണ് സംഭവം. രണ്ടാം നിലയിൽ കെട്ടിയ കയറിൽ നിന്നുള്ള കുടുക്കാണ് സിബിയുടെ കഴുത്തിലുണ്ടായിരുന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് ഒരു ഏണിയും ചാരിവച്ചിരുന്നു. ബന്ധുക്കൾ അറിയച്ചതിനെ തുടർന്ന് ഗാന്ധിനഗർ പൊലീസെത്തി ഇൻക്വസ്റ്റിന് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ : ലിയ. മകൻ : ജോനാഥൻ.