റാന്നി: പൊതുമരാമത്ത് റോഡുകളിൽ അനധികൃതമായി തടികൾ കയറ്റി ലോഡ് ചെയ്യുന്നത് യാത്രക്കാർക്ക് വിനയായി.പുനലൂർ-മൂവാറ്റുപുഴ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് വളവുകൾ നിവർത്തപ്പോൾ ബൈ റോഡായി മാറിയ ജനവാസ മേഖലയിലാണ് കച്ചവടക്കാർ തടികൂട്ടിയിട്ടിരിക്കുന്നത്. ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിലാണ് ലോറിയിൽ തടികൾ കയറ്റുന്നതും. റാന്നി വൈക്കം പെട്രോൾ പമ്പിനു സമീപം വെള്ളിയാഴ്ച രാത്രി വരെ ഗതാഗതം തടസ്സപ്പെടുത്തി ലോറിയിൽ തടി കയറ്റി. പെട്രോൾ പമ്പിലേക്ക് ഇന്ധനം നിറയ്ക്കാൻ വരുന്ന വാഹനങ്ങൾക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കി.