വകയാർ: പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് ഒന്നിന് എസ്. എസ്. എൽ. സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നു . കോന്നി ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് എസ്. സന്ധ്യ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് പി.ജി. ആനന്ദൻ അദ്ധ്യക്ഷത വഹിക്കും. അഡ്വ. പേരൂർ സുനിൽ, സുധാകുമാർ, ആർ.പ്രദോഷ്‌കുമാർ, അഡ്വ. തോമസ് ജോർജ്, വൈ. ഷെഫീഖ് തുടങ്ങിയവർ പ്രസംഗിക്കും.