കോഴഞ്ചേരി: കൊവിഡ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന നിർദ്ധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് മൊബൈൽ ഫോണുകൾ നൽകി അദ്ധ്യാപക, ജീവനക്കാരുടെ കൂട്ടായ്മ. കുഴിക്കാലാ സി.എം.എസ് ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകരും ലാബ് അസിസ്റ്റന്റുമാരും അവരുടെ സുഹൃത്തുക്കളും ചേർന്നാണ് ഫോണുകൾ വാങ്ങി വിതരണം ചെയ്തത്. ഇതിനായി 15 മൊബൈൽ ഫോണുകൾ പി.ടി.എ പ്രസിഡന്റ് കെ.ജെ. സജിയ്ക്ക് കൈമാറി. സ്കൂൾ ലോക്കൽ മാനേജർ റവ. പ്രിൻസ് ജോൺ വിതരണോദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ.ജെ ഗി ഗ്രേസ് തോമസ്, മാനേജ്മെന്റ് കമ്മിറ്റി കൺവീനർ തോമസ് കുട്ടി സി. ഈശോ, ഹെഡ്മിസ്ട്രസ് റേച്ചൽ പി.വർഗീസ്, സ്റ്റാഫ് പ്രതിനിധി ജിജി എം.സ്കറിയ എന്നിവർ പ്രസംഗിച്ചു.
(പടം മെയിൽ 1.46 pm)