പത്തനംതിട്ട: ഭാരത് ധർമ്മജന മഹിളാ സേന ജില്ലാ പ്രസിഡന്റായി ഓമന ദിവാകരനെയും ജനറൽ സെക്രട്ടറിയായി ജഗത്പ്രിയയെയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: മീനുരാജേഷ്, സരള പുരുഷോത്തമൻ (വൈസ് പ്രസിഡന്റുമാർ). രാജശ്രീ സുരേഷ്, വിജി പ്രസാദ് (ജോയിന്റ് സെക്രട്ടറിമാർ). യമുന സുഭാഷ്, രശ്മി മധു, സുമ വിമൽ, ഗോപിക അജി, സൂര്യകല ടീച്ചർ (കമ്മിറ്റി അംഗങ്ങൾ). ബി.ഡി.ജെ.എസ് ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഡോ.എ.വി ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പദ്മകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റുമാരായ ടി.പി സുന്ദരേശൻ, സതീശ് ബാബു, ജനറൽ സെക്രട്ടറി നോബൽ കുമാർ, സംസ്ഥാന കമ്മിറ്റിയംഗം വിനയ ചന്ദ്രൻ, ജി. ദിവാകരൻ, സുനിൽ അടൂർ, പി.കെ പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു.