strike

കോന്നി : ആയുധനിർമ്മാണ കമ്പനികൾ വിൽക്കുന്നതിനെതിരെയും പ്രതിരോധ മേഖലയിൽ പണിമുടക്ക് നിരോധിച്ച കേന്ദ്ര സർക്കാർ നിലപാട് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ട്രേഡ് യൂണിയൻ സംയുക്ത സമരമിതി വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ സമരങ്ങൾ നടത്തി. കോന്നിയിൽ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ ഉദ്ഘാടനം ചെയ്തു. പയ്യനാമണ്ണിൽ കർഷക സംഘം ഏരിയാ സെക്രട്ടറി ആർ.ഗോവിന്ദ്, വകയാറിൽ സി.പി.എം ഏരിയാ കമ്മിറ്റി അംഗം ടി.രാജേഷ് കുമാർ, പെരിഞ്ഞൊട്ടയ്ക്കലിൽ ഗോപകുമാർ, ചെങ്ങറയിൽ കെ.പി. ശിവദാസ്, അട്ടച്ചാക്കലിൽ ചിറ്റാർ ആനന്ദൻ, അതുമ്പുംകുളത്ത് എം.എസ്. ഗോപിനാഥൻ, അരുവാപ്പുലം പഞ്ചായത്ത് പടിയിൽ ശ്രീകുമാർ,വി. കോട്ടയത്ത് പി.ജി. പുഷ്പരാജൻ എന്നിവർ ഉദ്ഘാടനം ചെയ്തു.