കോന്നി: കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ പ്രമാടം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണകൾ നടത്തി. എം.എസ്. ശശികുമാർ, വാഴവിള അച്യുതൻ നായർ, കെ.എം. മോഹനൻ, വി. വിശ്വംഭരൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ഉദ്ഘാടനം ചെയ്തു.