പന്തളം: പൂഴിക്കാട് പീപ്പിൾസ് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഓൺലൈൻ പഠനകാലത്തെ വായനയുടെ പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാർ സംഘടിപ്പിച്ചു. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ടെക്‌നോളജി കേരള ഡയറക്ടർ.ബി. അബുരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ആർ.തുളസീധരൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായ ബി.പ്രദീപ്, എൻ.പ്രദീപ് കുമാർ, ഗ്രന്ഥശാല പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരൻ പിള്ള,ടി. എസ്.രാധാകൃഷ്ണൻ, സുജിത്ത് പി. പിള്ള, സെക്രട്ടറി ഡോ.പി.ജെ.പ്രദീപ്, എം.കെ.മുരളീധരൻ എന്നിവർ പ്രസംഗിച്ചു. ഉണ്ണികൃഷ്ണൻ പൂഴിക്കാട് മോഡറേറ്റർ ആയിരുന്നു.