26-ngo
ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാജോർജ്ജിൽ നിന്ന് ഡിജിറ്റൽ പഠനോപകരണങ്ങൾ പത്തനംതിട്ട വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബീനാറാണി കെ.എസ്. എറ്റുവാങ്ങുന്നു

പത്തനംതി​ട്ട: കേരള എൻ.ജി.ഒ.യൂണിയന്റെ ആഭിമുഖ്യത്തിൽ ജീവനക്കാരിൽ നിന്ന് ശേഖരിച്ച തുക ഉപയോഗിച്ച് വാങ്ങിയ ഡിജിറ്റൽ പഠനോപകരണങ്ങളുടെ വി​തരണം മന്ത്രി വീണാജോർജ്ജ് നി​ർവഹി​ച്ചു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബീനാറാണി കെ.എസ്. എറ്റുവാങ്ങി. യൂണിയൻ ജില്ലാ പ്രസിഡന്റ് സി.വി. സുരേഷ്‌കുമാർ അദ്ധ്യക്ഷനായി​രുന്നു. ജില്ലാ സെക്രട്ടറി ഡി.സുഗതൻ, ജോയിന്റ് സെക്രട്ടറി മാത്യു എം.അലക്‌സ് എന്നി​വർ സംസാരി​ച്ചു.