palli
കേരള കാർഷിക സർവ്വകലാശാലയുടെ സഹകരണത്തോടെ പള്ളിക്കൽ കൃഷിഭവൻ മുഖേന എസ് .സി വിഭാഗത്തിൽപ്പെട്ട കർഷകർക്കുവേണ്ടി നടത്തപ്പെടുന്ന ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാൻ പദ്ധതിയുടെ ഉദ്ഘാടനം ഡെപ്യരട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിക്കുന്നു.

അടൂർ: വികസനോന്മുഖ സംസ്ഥാനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കേരള കാർഷിക സർവകലാശാല കൃഷി വകുപ്പിന്റെ സഹകരണത്തോടെ പള്ളിക്കൽ കൃഷിഭവൻ മുഖേന എസ് .സി വിഭാഗത്തിൽപ്പെട്ട കർഷകർക്കുവേണ്ടി നടത്തിയ ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പട്ടികജാതി വിഭാഗക്കാരുടെ എണ്ണം 50ശതമാനവും പറക്കോട് ബ്ലോക്കിൽ ഉൾപ്പെട്ടതിനാലാണ് പള്ളിക്കലിനെ ഇതിനായി തിരഞ്ഞെടുത്തത്. പദ്ധതിയുടെ നടത്തിപ്പിനായി പള്ളിക്കൽ പഞ്ചായത്തിലെ മേലൂട് ഭാഗത്തുള്ള എസ് .സി കോളനിയിലെ നൂറ് പട്ടികജാതി കുടുംബങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് അദ്ധ്യക്ഷയായിരുന്നു. കൃഷി ഓഫീസർ റോണി വർഗീസ്, കാർഷിക വികസനസമതി അംഗം എ.പി ജയൻ, എ.പി സന്തോഷ്, ടി.മുരുകേഷ്, വി.എൻ വിദ്യാധരൻ, പഴകുളം ശിവദാസൻ, ആസിയ ബീവി തുടങ്ങിയവർ സംസാരിച്ചു. വാർഡ് മെമ്പർ ഷൈലജ പുഷ്പ്പൻ സ്വാഗതം പറഞ്ഞു.