ഏനാത്ത്: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഏറത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുതുശേരി ഭാഗം തുഷാര പെട്രോൾ പമ്പിൽ ധർണയും ഒപ്പുശേഖരണവും നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മണ്ണടി പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. ഡി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ബാബു തണ്ണിക്കോട്, മറിയാമ്മ തരകൻ, അജി കളയ്ക്കാട്, ടോം തങ്കച്ചൻ, സന്തോഷ് കൊച്ചു പനങ്കാവിൽ, ജയിംസ് വയല, വിജയകുമാർ, ബിനു കണ്ണങ്കര, സാം കുട്ടി, ഹാപ്പി, കുഞ്ഞുമോൻ, തുളസീധരൻ, ശിവൻകുട്ടി, ഉണ്ണി, ജസ്റ്റിൻ, ശശി, ബാബു എന്നിവർ പ്രസംഗിച്ചു.